പുനരധിവാസം അഞ്ചു​ മാസം വൈകിയെന്നല്ലാതെ, ഹൈകോടതിയിലെ കേസിലൂ​ടെ മറ്റൊരു ഗുണവും സർക്കാറിനുണ്ടായി​ല്ല : ടി. സിദ്ദീഖ്

വയനാട്​ ദുരന്തബാധിതരുടെ പുനരധിവാസം അഞ്ചു​ മാസം വൈകിയെന്നല്ലാതെ, ഹൈകോടതിയിലെ കേസിലൂ​ടെ മറ്റൊരു ഗുണവും സർക്കാറിനുണ്ടായി​ല്ലെന്ന്​ ടി. സിദ്ദീഖ്​ എം.എൽ.എ. ഇതിലൂടെ ദുരന്തബാധിതർക്കുണ്ടാ

 

മലപ്പുറം : വയനാട്​ ദുരന്തബാധിതരുടെ പുനരധിവാസം അഞ്ചു​ മാസം വൈകിയെന്നല്ലാതെ, ഹൈകോടതിയിലെ കേസിലൂ​ടെ മറ്റൊരു ഗുണവും സർക്കാറിനുണ്ടായി​ല്ലെന്ന്​ ടി. സിദ്ദീഖ്​ എം.എൽ.എ. ഇതിലൂടെ ദുരന്തബാധിതർക്കുണ്ടായ നഷ്​ടം സർക്കാറിന്​ നികത്താനാവില്ല. പുനരധിവാസം വൈകിയതിനാൽ പല സ്​പോൺസർമാരും പിൻവാങ്ങി -എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഭൂമി സംബന്ധിച്ച അനിശ്ചിതത്വം ഒഴിഞ്ഞ സാഹചര്യത്തിൽ പുനരധിവാസത്തിന്‍റെ കലണ്ടർ ഉടൻ പ്രഖ്യാപിക്കണം. മുഴുവൻ സ്പോൺസർമാരുടെയും യോഗം ചേരണം. ആവശ്യത്തിന്​ പണം സർക്കാറിന്‍റെ പക്കലുള്ള സ്ഥിതിക്ക്​ പുനരധിവാസം ഒറ്റ ഘട്ടമായിതന്നെ നടത്തണം. നിരീക്ഷണത്തിന്​ എം.പി, എം.എൽ.എ എന്നിവരെയും തദ്ദേശസ്ഥാപനങ്ങളുടെയും ദുരന്തബാധിതരുടെയും സർവകക്ഷികളുടെയും പ്രതിനിധികളുമുൾപ്പെട്ട ഉന്നതതല കമ്മിറ്റി രൂപവത്​കരിക്കണം.

ഹൈകോടതി വിധിക്കെതിരെ സർക്കാറോ ഭൂവുടമകളോ അപ്പീൽ പോവരുത്​. ദുരന്തത്തിൽ പരിക്കേറ്റവരുടെ വിദഗ്​ധ ചികിത്സക്ക്​ സർക്കാർ ഇപ്പോഴും ഫണ്ട്​ ലഭ്യമാക്കിയിട്ടില്ല. മാതാപിതാക്കൾ നഷ്ടമായ സ്​നേഹ എന്ന കുട്ടിക്ക്​ സഹായം ലഭ്യമായിട്ടില്ല. വയനാടിനുവേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമ​ന്ത്രി നീതി പുലർത്തിയില്ല. ചെയ്ത സേവനത്തിന്​ കേ​ന്ദ്രം പണം ആവശ്യപ്പെട്ടത്​ മഹാ അപരാധമാണെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി.