സംസ്ഥാനത്തെ പെറ്റ് ഷോപ്പുകള്‍ക്ക് ഇനി റജിസ്ട്രേഷൻ നിര്‍ബന്ധം

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡർമാർക്കും ഇനി മുതല്‍ റജിസ്ട്രേഷൻ നിർബന്ധം.സംസ്ഥാന മൃഗക്ഷേമ ബോർഡില്‍ റജിസ്‌റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ ഇനി തദ്ദേശ സ്‌ഥാപനങ്ങളില്‍ നിന്നു ലൈസൻസ് ലഭ്യമാകുള്ളു.

 

പുതിയ പെറ്റ്ഷോപ്പ് തുടങ്ങുന്നതിനും ഡോഗ് ബ്രീഡർ ആയി റജിസ്‌റ്റർ ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനുമുള്ള റജി സ്ട്രേഷൻ ഫോമുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡർമാർക്കും ഇനി മുതല്‍ റജിസ്ട്രേഷൻ നിർബന്ധം.സംസ്ഥാന മൃഗക്ഷേമ ബോർഡില്‍ റജിസ്‌റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ ഇനി തദ്ദേശ സ്‌ഥാപനങ്ങളില്‍ നിന്നു ലൈസൻസ് ലഭ്യമാകുള്ളു.കേന്ദ്രസർക്കാരിന്റെ 2017ലെയും 2018 ലെയും വിജ്‌ഞാപനങ്ങള്‍ പ്രകാരമാണ് നടപടികള്‍.പുതിയ പെറ്റ്ഷോപ്പ് തുടങ്ങുന്നതിനും ഡോഗ് ബ്രീഡർ ആയി റജിസ്‌റ്റർ ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനുമുള്ള റജി സ്ട്രേഷൻ ഫോമുകള്‍

www.ahd.kerala.gov.in വെബ്സൈ റ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം, റജിസ്ട്രേഷൻ ഫീസായി മെംബർ സെക്രട്ടറി /കണ്‍വീനർ, മൃഗക്ഷേമ ബോർഡ്, കേരളത്തിന്റെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 5000 രൂപയുടെ ചെക്ക്/ ഡി ഡി/ ഓണ്‍ലൈൻ പേയ്മെന്റ്റ് സഹിതം ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ പി.ഒ തിരുവനന്തപുരം-33 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.