ഉള്ള്യേരിയിൽ വീട്ടിലെ ഫ്രഡ്ജ് പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ അപകടം

ഉള്ള്യേരിയിൽ വീട്ടിലെ ഫ്രഡ്ജ് പൊട്ടിത്തെറിച്ചു. ഒള്ളൂർ സ്വദേശി വാസുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
 

കോഴിക്കോട് :  ഉള്ള്യേരിയിൽ വീട്ടിലെ ഫ്രഡ്ജ് പൊട്ടിത്തെറിച്ചു. ഒള്ളൂർ സ്വദേശി വാസുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഫ്രിഡ്ഡ്ജ്പൂര്‍ണമായും കത്തി നശിച്ചു. വീടിൻ്റെ ചുമരുകള്‍ക്കും മറ്റു വീട്ടുപകരണങ്ങൾക്കും കേടുപാടുണ്ട്. 

എല്ലാ റൂമിലേക്കും തീ വ്യാപിച്ചു. അടുത്ത വീട്ടുകാര്‍ ശബ്ദം കേട്ട് ഓടി എത്തുകയായിരുന്നു. പൊട്ടിത്തെറിച്ച സമയം വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.