വടകരയിൽ ബോംബ് പൊട്ടിക്കുന്ന റീൽ വൈറൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
ടകരയില്‍ ബോംബ് പൊട്ടിക്കുന്ന റീല്‍ സമൂഹ മാധ്യമങ്ങളിൽ വൈറല്‍. നാടന്‍ ബോംബ് പൊട്ടിക്കുന്ന റീലാണ് പേരാമ്പ്ര നാദാപുരം പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാലേരി തൊടത്താന്‍കണ്ടി പുഴയുടെ തീരത്താണ് വീഡിയോ ചിത്രീകരിച്ചത്.
Apr 10, 2026, 12:00 IST
കോഴിക്കോട്: വടകരയില്‍ ബോംബ് പൊട്ടിക്കുന്ന റീല്‍ സമൂഹ മാധ്യമങ്ങളിൽ വൈറല്‍. നാടന്‍ ബോംബ് പൊട്ടിക്കുന്ന റീലാണ് പേരാമ്പ്ര നാദാപുരം പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാലേരി തൊടത്താന്‍കണ്ടി പുഴയുടെ തീരത്താണ് വീഡിയോ ചിത്രീകരിച്ചത്.
ബോംബ് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ബോംബ് യഥാര്‍ത്ഥ ബോംബാണോ എന്നതില്‍ വ്യക്തതയില്ല. ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.