സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട്, പാലക്കാട് 41 ഡിഗ്രി കടന്നു,12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെല്‍ഷ്യസ് റെക്കോർഡ് ചൂടാണ്. പാലക്കാടിന് പുറമെ പുനലൂരില്‍ 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂർ വെള്ളാണിക്കരയില്‍ 39.3 ഡിഗ്രി സെല്‍ഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

 

അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

പാലക്കാട്: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെല്‍ഷ്യസ് റെക്കോർഡ് ചൂടാണ്. പാലക്കാടിന് പുറമെ പുനലൂരില്‍ 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂർ വെള്ളാണിക്കരയില്‍ 39.3 ഡിഗ്രി സെല്‍ഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. 

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്

കേരളത്തില്‍ ഇന്ന് (22/04/2026) മുതല്‍ 24/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും കൊല്ലം ജില്ലയില്‍ 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 37 °C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാൻ (സാധാരണയെക്കാള്‍ 3 to 4˚C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്ന് (22/04/2026) മുതല്‍ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.