വിമത സ്ഥാനാര്‍ത്ഥിത്വം മുന്നണി മര്യാദകളുടെ ലംഘനം ; വിമര്‍ശനവുമായി മോന്‍സ് ജോസഫ്
കുട്ടനാട്ടില്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
വിമത സ്ഥാനാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ വന്ന കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പരസ്യമാക്കി മോന്‍സ് ജോസഫ്. വിമത സ്ഥാനാര്‍ത്ഥിത്വം മര്യാദയില്ലാത്ത രാഷ്ട്രീയമാണ്. വിമത സ്ഥാനാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കുട്ടനാട്ടില്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് നീക്കം. കുട്ടനാട്ടില്‍ പെയ്മെന്റ് സീറ്റ് ആരോപണവും ഉയര്‍ന്നിരുന്നു.
സീറ്റുകള്‍ നേരത്തെ ചോദിക്കുന്നതും ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. കേരള കോണ്‍ഗ്രസ് പല സീറ്റുകളും ചോദിച്ചിട്ടുണ്ട്. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റില്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. വിമതരായി വന്ന് തലവേദനയുണ്ടാക്കി യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആളുകളെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. വിമത സ്ഥാനാര്‍ത്ഥിത്വം മുന്നണി മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇടതുപക്ഷ വിജയത്തിന് സാധ്യത ഉണ്ടാക്കിക്കൊടുക്കുന്ന ഇത്തരം നടപടികളെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.