റസീനയുടെ മരണം: മൂന്നര വർഷം മുൻപ് യുവതിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത് , സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്ന് യുവാവ് പൊലീസിന് മൊഴി നൽകി
കായലോട് പറമ്പായിലെ ചേരിക്കലിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തായ റഹീസ് പിണറായി പൊലിസ് സ്റ്റേഷനിലെത്തി മൊഴി നൽകി.
കൂത്തുപറമ്പ്: കായലോട് പറമ്പായിലെ ചേരിക്കലിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തായ റഹീസ് പിണറായി പൊലിസ് സ്റ്റേഷനിലെത്തി മൊഴി നൽകി. ശനിയാഴ്ച്ച രാവിലെ പത്തിനാണ് റഹീസ് ബന്ധുക്കളോടൊപ്പം സ്റ്റേഷനിൽ ഹാജരായത്. ഉച്ചവരെ കേസ് അന്വേഷണ സംഘത്തിലെ എസ്.ഐ ബവീഷ് ഇയാളുടെ മൊഴിയെടുത്തു. താൻ റസീനയിൽ നിന്നും 46 പവനും സ്വർണവും തട്ടിയെടുത്തുവെന്ന റസീനയുടെ ഉമ്മ ഫാത്തിമയുടെ ആരോപണം യുവാവ് ചോദ്യം ചെയ്യലിൽ നിഷേധിച്ചു.
മൂന്നര വർഷം മുൻപ് യുവതിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ആൺ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു പരാതിയിൽ കുടുംബം ഉന്നയിച്ചിരുന്ന ആവശ്യം.