റേഷൻ വിഹിതം: അവസാന ദിനം വരെ കാത്തുനിൽക്കേണ്ടതില്ല

സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

എല്ലാ റേഷൻ കടകളിലും വിതരണത്തിന് ആവശ്യമായ റേഷൻ സാധനങ്ങൾ ലഭ്യമാണ്. മണ്ണെണ്ണയും ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും ഇതര ഗുണഭോക്താക്കൾക്ക് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലുള്ളവർക്ക് ആറ് ലിറ്ററുമാണ് മണ്ണെണ്ണ ത്രൈമാസ വിഹിതമായി ലഭിക്കുക.