രമയുടെ ജീവിതത്തിൽ വൈകിയെങ്കിലും ചന്ദ്രനുദിച്ചു : അപൂർവ്വ വിവാഹത്തിന് സാക്ഷിയായി മക്കളും ബന്ധുക്കളും

നടാൽ മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് ഞായറാഴ്ച രാവിലെ 85കാരനായ വടക്കേച്ചാലിൽ ചന്ദ്രനും 65 കാരിയായ ആഡൂർ മേപ്പാട് രമയും തമ്മിൽ വാർധക്യത്തിൻ്റെ സായാഹ്ന വേളയിൽ വരണമാല്യം ചാർത്തി പുതുജീവിതത്തിന് തുടക്കം കുറിച്ചു.  തുളസിദള മാലകൾ പരസ്പരം അണിയിക്കുമ്പോൾ ക്ഷേത്രമുറ്റത്തെത്തിയ നാട്ടുകാരുടെയും ബന്ധുക്കളു മുഖങ്ങളിൽ ആഹ്ല‌ാദം വിടർന്നു. 

 

 എടക്കാട് : നടാൽ മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് ഞായറാഴ്ച രാവിലെ 85കാരനായ വടക്കേച്ചാലിൽ ചന്ദ്രനും 65 കാരിയായ ആഡൂർ മേപ്പാട് രമയും തമ്മിൽ വാർധക്യത്തിൻ്റെ സായാഹ്ന വേളയിൽ വരണമാല്യം ചാർത്തി പുതുജീവിതത്തിന് തുടക്കം കുറിച്ചു.  തുളസിദള മാലകൾ പരസ്പരം അണിയിക്കുമ്പോൾ ക്ഷേത്രമുറ്റത്തെത്തിയ നാട്ടുകാരുടെയും ബന്ധുക്കളു മുഖങ്ങളിൽ ആഹ്ല‌ാദം വിടർന്നു. 

ചന്ദ്രൻ രമയുടെ കൈപിടിച്ച് നടാൽ വായനശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോൾ ഇളയമകൾ വധുവരന്മാരുടെ കാലുകളിൽ വെള്ളമൊഴിച്ച് വരവേറ്റു. നിലവിളക്കുമായി ഇരുവരും വീടിനുള്ളിലേക്ക് കടന്നു. ആറുവർഷം മുൻപ് ഭാര്യ മരിച്ചതിന്ശേഷമുള്ള ചന്ദ്രന്റെറെ ഏകാന്ത ജീവിതത്തിലേക്കാണ് രമയൊരു ആശ്വാസമായെത്തി.

മാസങ്ങൾക്കു മുൻപാണ് ഇവർ പരിചയത്തിലായത്. കണ്ണൂരിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽനിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രൻ ചാല കോയ്യോട് റോഡിലെ ബാഗ് നിർമാണ യൂണിറ്റിൽ ജോലിചെയ്യുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. രമയുടെ ഏകാന്ത ജീവിതത്തിനും ഇതോടെ വിരാമമായി. 

മേപ്പാട് കാവിനടുത്ത തറ വാടുവീട്ടിൽ രമയും ഒറ്റയ്ക്കായിരു ന്നു താമസം. അവിവാഹിതയായ രമയും ചന്ദ്രനും ഒന്നിച്ചുജീവിക്കാൻ തീ രുമാനിച്ചപ്പോൾ അഞ്ചുമക്കളും പിതാവിന് പിന്തുണ നൽകി. ഇളയ മകളും ഭർത്താവും വിവാഹച്ചടങ്ങിൽ അച്ഛനൊപ്പമുണ്ടായിരുന്നു. ചന്ദ്രൻ്റെ ആറുമക്കളിൽ ഒരാൾ നേരത്തേ മരിച്ചിരുന്നു. മറ്റ് അഞ്ചു പേരും വിവാഹിതരായി കുടുംബത്തോടൊപ്പം മാറി താമസിക്കുകയാണ്. ഒറ്റപ്പെടലിൽ നിന്നുള്ള മോചനമായാണ് വിവാഹിതനാകാൻ തീരുമാനിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു. കല്യാണത്തെക്കുറിച്ച് നാട്ടിൽ വേണ്ടപ്പെട്ടവരോടെല്ലാം ചന്ദ്രൻ പറഞ്ഞിരുന്നു. ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർ മികത്വത്തിലായിരുന്നു ചടങ്ങുകൾ. എഴുപതോളം പേർ കല്യാണത്തിനെത്തി. എല്ലാം നോക്കിനടത്താൻ നാട്ടുകാരും ചന്ദ്രൻ്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു. വിഭവ സമൃദ്ധമായ സദ്യ കഴിച്ചാണ് എല്ലാവരും നിറഞ്ഞ മനസോടെ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു പിരിഞ്ഞു പോയത്.