റാപ്പർ വേടന് തിരിച്ചടി ; മാലയിൽ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ല്, ഉടൻ കുറ്റപത്രം സമർപ്പിക്കും
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി. മാലയിൽ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊൽക്കത്ത സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
കൊച്ചി : പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി. മാലയിൽ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊൽക്കത്ത സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനു പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം സമർപ്പിക്കും. നേരത്തേ വേട്ടയാടലും തിരിച്ചറിഞ്ഞിട്ടും അനധികൃതവസ്തു കൈവശം വെച്ചു എന്നതുമായ രണ്ടു വകുപ്പുകൾ പ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വേടന്റെ ഫ്ലാറ്റിൽ നിന്നും പുലിപ്പല്ല് കണ്ടെത്തിയത്.
വേടൻറെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ മൊഴി നൽകിയത്. ആദ്യം തായ്ലൻഡിൽ നിന്നും എത്തിച്ച പുലിപ്പല്ലാണെന്നായിരുന്നു മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്.