ബലാത്സംഗ കേസ്  ; സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ബലാത്സംഗ കേസിൽ തെളിവ് ശേഖരണ സമയത്ത് നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ വിട്ടുനല്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

 

തിരുവനന്തപുരം : ബലാത്സംഗ കേസിൽ തെളിവ് ശേഖരണ സമയത്ത് നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ വിട്ടുനല്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു.

ബലാത്സംഗ കേസില്‍ സിദ്ദിഖിനെതിരായ റിപ്പോര്‍ട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ധിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹര്‍ജി തള്ളി. ഇതോടെ ഒളിവില്‍ പോയ സിദ്ധിഖ് സുപ്രീംകോടതിയെ സമീപിച്ചു.

സിദ്ധിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ദിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തിയിരുന്നു.