കളമശ്ശേരി സ്പായിലെ ബലാത്സംഗം; അതിജീവിത ദളിത് യുവതി, ലഹരി നൽകിയത് ഐസ്ക്രീമിൽ
എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ.താന്‍ വീട്ടില്‍ വരുമ്പോള്‍ യുവതി എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.
ക്രുര പീഡനത്തിന് ഇരയായ യുവതി നിലവില്‍ ട്രോമയിലാണ്. ആരെയും തിരിച്ചറിയാത്ത നിലയിലാണ് നിലവിലുള്ളത്.
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ.താന്‍ വീട്ടില്‍ വരുമ്പോള്‍ യുവതി എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞു. ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് പീഡനത്തിരയാക്കിയതെന്നും യുവതിയുടെ ഭര്‍ത്താവ് വിശദീകരിച്ചു.നാല് പേർക്ക് പിന്നാലെ കൂടുതൽ ആളുകൾ ലോഡ്ജിൽ എത്തി, ഒടുവിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുവെച്ചു.
കൊല്ലുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി. താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പടുത്തി ഇറങ്ങി ഓടിയെന്ന് ഭാര്യ പറഞ്ഞതായും ഭർത്താവ് പറഞ്ഞു.ക്രുര പീഡനത്തിന് ഇരയായ യുവതി നിലവില്‍ ട്രോമയിലാണ്. ആരെയും തിരിച്ചറിയാത്ത നിലയിലാണ് നിലവിലുള്ളത്.
മുമ്പ് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിരുന്നതിനാല്‍ മറ്റൊരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ട്രാവല്‍സ് ജോലിയുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്ന ഘട്ടത്തിലാണ് യുവതിക്ക് ജോലിയുമായി ബന്ധപ്പെട്ട അഭിമുഖത്തിനുള്ള സന്ദേശം വരുന്നത്. അഭിമുഖത്തിന് ശേഷം ജോലി ലഭിച്ചെന്ന് അറിയിച്ച് വീണ്ടും വിളിച്ച് വരുത്തുകയായിരുന്നു. തുടർന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്