വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്

മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.

 

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു.

വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്. രഞ്ജിതയുടെ വീട്ടില്‍ മന്ത്രി വീണ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് എത്തും.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 290 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.