പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിക്കാൻ സമ്മർദ്ദം ശക്തമാക്കി രമ്യ ഹരിദാസ്; എതിർപ്പുമായി ചിറയിൻകീഴിലെ കോൺഗ്രസ് നേതൃത്വം

കയ്യാങ്കളിയെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച് സ്വന്തം പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളുമായി രമ്യ ഹരിദാസ് എംഎൽഎ. പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ചാൽ താൻ നൽകിയ കേസ് പിൻവലിക്കാമെന്ന് രമ്യ ഹരിദാസ് കെപിസിസി നേതൃത്വത്തെ അറിയിച്ചു. എന്നാൽ, പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനോട് ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് കടുത്ത എതിർപ്പാണുള്ളത്. പ്രദീപിനെ മണ്ഡലത്തിൽ വേണ്ടെന്ന നിലപാടിലാണ് ഇവിടുത്തെ പ്രാദേശിക നേതൃത്വം.

 

തിരുവനന്തപുരം: കയ്യാങ്കളിയെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച് സ്വന്തം പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളുമായി രമ്യ ഹരിദാസ് എംഎൽഎ. പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ചാൽ താൻ നൽകിയ കേസ് പിൻവലിക്കാമെന്ന് രമ്യ ഹരിദാസ് കെപിസിസി നേതൃത്വത്തെ അറിയിച്ചു. എന്നാൽ, പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനോട് ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് കടുത്ത എതിർപ്പാണുള്ളത്. പ്രദീപിനെ മണ്ഡലത്തിൽ വേണ്ടെന്ന നിലപാടിലാണ് ഇവിടുത്തെ പ്രാദേശിക നേതൃത്വം.

ചിറയിൻകീഴിൽ നടന്ന കയ്യാങ്കളിയെ തുടർന്ന് പാളയം പ്രദീപിനെയും സജാദിനെയും ആറുമാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെപിസിസി അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അച്ചടക്ക നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് കടുത്ത അവമതിപ്പുണ്ടാക്കുന്ന രീതിയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചിരുന്നു.