രമ്യാ ഹരിദാസ് എംഎല്എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി; പി എയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു
രമ്യാ ഹരിദാസ് എംഎല്എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പി എയ്ക്ക് പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. മൂന്ന് പേഴ്സണല് സ്റ്റാഫ് അംഗങ്ങളാണ് രമ്യ ഹരിദാസിന് ഉണ്ടായിരുന്നത്.
പി എയ്ക്ക് പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. മൂന്ന് പേഴ്സണല് സ്റ്റാഫ് അംഗങ്ങളാണ് രമ്യ ഹരിദാസിന് ഉണ്ടായിരുന്നത്.
തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പി എയ്ക്ക് പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. മൂന്ന് പേഴ്സണല് സ്റ്റാഫ് അംഗങ്ങളാണ് രമ്യ ഹരിദാസിന് ഉണ്ടായിരുന്നത്.
ഇതില് പി എ വിമലും ഡ്രൈവര് കുഞ്ഞുമുഹമ്മദുമാണ് രാജിവെച്ചത്.എംഎല്എയുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണം എന്നാണ് വിവരം.ചിറയിന്കീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് കൂട്ടരാജി. കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎല്എക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടത്തിയിരുന്നു.
തദ്ദേശ വകുപ്പില് ജോലി ചെയ്തിരുന്ന വിമല് ഡെപ്യൂട്ടേഷനിലാണ് പിഎയായി എത്തിയത്. കോണ്ഗ്രസ് അനുകൂല സര്വ്വീസ് സംഘടന നേതാവ് കൂടിയാണ് വിമല്. വ്യക്തിപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടിയായിരുന്നു വിമല് രാജിവെച്ചതെങ്കില് ജോലിഭാരത്തെ തുടര്ന്നാണ് പിഎ രാജിവെച്ചതെന്നായിരുന്നു രമ്യാ ഹരിദാസ് വിശദീകരിച്ചത്. പേഴ്സണല് സ്റ്റാഫ് അംഗങ്ങളുടെ തുടര്ച്ചയായ രാജിയില് നേതൃത്വം വിശദീകരണം തേടിയേക്കും.