പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുളള നീക്കവുമായി രമ്യ ഹരിദാസ് എംഎല്‍എ ; അതൃപ്തിയില്‍ കെപിസിസി

പ്രദീപിനെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ എം എല്‍ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് പറഞ്ഞു.

 

പ്രദീപിനെ സ്റ്റാഫാക്കണം എന്ന ആവശ്യവുമായി ഇന്നലെ രംഗത്തെത്തിയ രമ്യ, വൈകാതെ നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കിയേക്കുമെന്നാണ് സൂചന.

ചിറയിന്‍കീഴിലെ തമ്മില്‍തല്ല് വിവാദത്തില്‍ പാര്‍ട്ടി നിര്‍ദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എല്‍ എയുടെ നടപടിയില്‍ കെ പി സി സിക്ക് കടുത്ത അതൃപ്തി. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുളള നീക്കവുമായി എം എല്‍ എ മുന്നോട്ടുപോയാല്‍ നേതൃത്വം നടപടി കടുപ്പിച്ചേക്കും.

പ്രദീപിനെ സ്റ്റാഫാക്കണം എന്ന ആവശ്യവുമായി ഇന്നലെ രംഗത്തെത്തിയ രമ്യ, വൈകാതെ നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കിയേക്കുമെന്നാണ് സൂചന. രമ്യയുടെ നീക്കത്തില്‍ ആഞ്ഞടിച്ചാണ് പ്രദീപിനൊപ്പം സസ്‌പെന്‍ഷനിലായ സജാദ് രംഗത്തെത്തിയത്. പ്രദീപിനെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ എം എല്‍ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് പറഞ്ഞു. പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്ത് നല്‍കുന്നതില്‍ നിന്ന് പിന്നോട്ട് പോയില്ലെങ്കില്‍ രമ്യക്കെതിരെ നടപടി വേണമെന്ന ആവശ്യം തന്നെ ഉയര്‍ത്താനാണ് നീക്കം