ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാന്‍ സാധ്യത


പാര്‍ട്ടിയെ വെല്ലുവിളിച്ച രമ്യ കെപിസിസി കടുപ്പിച്ചതോടെയാണ് അനുനയ പാതയിലേക്കെത്തിയത്.

 

എം എം ഹസ്സന്‍ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാന്‍ സാധ്യത. എംഎല്‍എ ആയതിനാല്‍ കൂടുതല്‍ നടപടികള്‍ ഒഴിവാക്കും. ചിറയിന്‍കീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ചു പോകാനും പാര്‍ട്ടി നിര്‍ദേശം നല്‍കും. അതേസമയം, എം എം ഹസ്സന്‍ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.


പാര്‍ട്ടിയെ വെല്ലുവിളിച്ച രമ്യ കെപിസിസി കടുപ്പിച്ചതോടെയാണ് അനുനയ പാതയിലേക്കെത്തിയത്. ഇന്നലെ എം എം ഹസ്സന്‍ സമിതിക്ക് മുന്നിലെത്തി രമ്യ താന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരിയാണെന്ന് വിശദീകരിച്ചിരുന്നു. ഹസ്സന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ തീരുമാനം. എംഎല്‍എയെ താക്കീത് ചെയ്യണം, പാര്‍ട്ടി പദവിയില്‍ നിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ എതിര്‍ചേരി ഉയര്‍ത്തുന്നുണ്ട്. പ്രദീപിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നല്‍കിയതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്.