നിലപാട് കൊണ്ടും നിലവാരം കൊണ്ടും മുന്‍പേ നടന്ന കലാകാരന്‍: ഷൗക്കത്തിന് അഭിനന്ദനവുമായി രമേഷ് പിഷാരടി
ചലച്ചിത്ര മേഖലയില്‍ നിന്നും നിലപാട് കൊണ്ടും നിലവാരം കൊണ്ടും മുന്‍പേ നടന്ന കലാകാരനാണ് ആര്യാടന്‍ ഷൗക്കത്ത് എന്ന പൊതുപ്രവര്‍ത്തകന്‍ എന്ന് രമേഷ് പിഷാരടി പറഞ്ഞു.
Jun 24, 2025, 07:24 IST
ആര്യാടന്‍ ഷൗക്കത്ത് ഇക്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്നും പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് ആശംസകളുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. ചലച്ചിത്ര മേഖലയില്‍ നിന്നും നിലപാട് കൊണ്ടും നിലവാരം കൊണ്ടും മുന്‍പേ നടന്ന കലാകാരനാണ് ആര്യാടന്‍ ഷൗക്കത്ത് എന്ന പൊതുപ്രവര്‍ത്തകന്‍ എന്ന് രമേഷ് പിഷാരടി പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് ഇക്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്നും പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
11077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്.