എന്റെ പ്രധാന എതിരാളി ഷാഫി പറമ്പിലാണ് : രമേഷ് പിഷാരടി

നാലുദിവസത്തെ പ്രചാരണം കഴിഞ്ഞപ്പോൾ മനസിലായത് എന്റെ പ്രധാന എതിരാളി പഴയ ഷാഫി പറമ്പിലാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. എവിടെപ്പോയാലും തൊട്ട് കാണിക്കാൻ കഴിയുന്ന വികസപ്രവൃത്തികൾ നടത്തിവെച്ചിരിക്കുകയാണ് ഷാഫി. മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോൾ ഷാഫി പറമ്പിലും വി.കെ
 

 പാലക്കാട്: നാലുദിവസത്തെ പ്രചാരണം കഴിഞ്ഞപ്പോൾ മനസിലായത് എന്റെ പ്രധാന എതിരാളി പഴയ ഷാഫി പറമ്പിലാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. എവിടെപ്പോയാലും തൊട്ട് കാണിക്കാൻ കഴിയുന്ന വികസപ്രവൃത്തികൾ നടത്തിവെച്ചിരിക്കുകയാണ് ഷാഫി. മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോൾ ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ചെയ്ത വികസന പ്രവർത്തനങ്ങളാണ് ആളുകൾ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേഷ് പിഷാരടിയല്ല കോൺഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ്. എന്റെ രാഷ്ട്രീയം ഒരിക്കലും ഞാൻ മറച്ചുവെച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വമുള്ളതെന്നും രമേഷ് പിഷാരടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ മേഖലയിൽ നിന്നുള്ള ഒരു സുഹൃത്തുക്കളെയും വിളിക്കുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു . ഒരാളെയും വിളിച്ചിട്ടുമില്ല, വിളിക്കുന്നിമില്ല. അവരെ സൈബർ ആക്രമണത്തിന് വിധേയരാക്കേണ്ട എന്നാണ് എന്റെ ചിന്ത. സിനിമാ താരങ്ങൾ പ്രചാരണത്തിന് ഇറങ്ങിയത് കൊണ്ടോ, സിനിമാ താരം ആയതുകൊണ്ട് വിജയിച്ചു എന്ന പേരു തനിക്ക് വേണ്ടെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.

നൂറ് ശതമാനം പൊസിറ്റീവായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ കാണുന്നത്. ആളുകളിൽ നിന്ന് മികച്ച സ്നേഹവും സ്വീകരണവും ലഭിക്കുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയ നിരീക്ഷണമുള്ള വ്യക്തിയാണ് താൻ. ആളുകളെ നേരിട്ട് കണ്ട് സംസാരിച്ച് കൊണ്ടിരിക്കുകയാണ്. പെട്ടെന്നുണ്ടായ ആത്മബന്ധമല്ല ഈ പ്രദേശത്തിന് യു.ഡി.എഫുമായുള്ളത്. വ്യക്തിപരമായ ബന്ധവുമുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

പാലക്കാട് രമേഷ് പിഷാരടി വന്നിറങ്ങിയ നിമിഷം മുതൽ ജനങ്ങളുമായി ഒരു ഡീൽ ഉണ്ടാക്കിട്ടുണ്ട്, അതാണിവിടെ നടക്കാൻ പോകുന്നതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. കോൺഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീലാണ്. ഇതിനിടിയിൽ ബി.ജെ.പിക്ക് കോൺഗ്രസ് പരാജയപ്പെട്ട് കാണണമെന്ന് ആഗ്രഹം ഉണ്ടാകും. അതൊരു വ്യാമോഹം മാത്രമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വ്യക്തമാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.