'ഡാറ്റ ലീക്കിങ്ങിന്റെ' നിർണായക വിവരങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ നിർണായക വിവരങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല.സർക്കാർ ഉദ്യോസ്ഥർക്ക് പുറമെ കെ-സ്മാർട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

 

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസർ സീതാറാം സാംബശിവ റാവു നല്‍കിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു

പ ത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ നിർണായക വിവരങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല.സർക്കാർ ഉദ്യോസ്ഥർക്ക് പുറമെ കെ-സ്മാർട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസർ സീതാറാം സാംബശിവ റാവു നല്‍കിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു. കെ-സ്മാർട്ട് ആപ്ലിക്കേഷൻ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂർണ വിവരങ്ങള്‍ പിആർഡിക്ക് കൈമാറണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പേര്, ഫോണ്‍ നമ്പർ,വയസ്, പ്രായം, ലിംഗം, ജില്ലാ,താലൂക്,വാർഡ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ എല്ലാ വ്യക്തി വിവരങ്ങളും ചോദിച്ചു. വ്യക്തിപരമായി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ പിആർഡി ഡയറക്ടർക്ക് ഈ മാസം 12ന് മുമ്പ് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചത്.വ്യക്തിപരമായി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ പിആർഡി ഡയറക്ടർക്ക് ഈ മാസം 12 നു മുമ്പ് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ കത്തയച്ചത്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒ എസ് ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോയെന്നും രേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിനടിസ്ഥാനത്തിലാണ് ഈ കത്ത്. ഈ കത്ത് മറച്ചുവെച്ച്‌ ഇനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തില്‍ കോടതി കേസെടുക്കാൻ നിർദ്ദേശിക്കണം. ഹൈക്കോടതി ജഡ്ജിമാർക്ക് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇതിനെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും ശിവശങ്കറിന്റെ പാതയിലൂടെ പോകേണ്ടിവരും.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കേണ്ട സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പിനു വേണ്ടി ഇത്രയും ഡാറ്റകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജീവനക്കാരുടെ ശമ്പളവും അവധിയുമടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍.