“തോക്കും ലാത്തിയുമുള്ള പൊലീസിന് എന്തിനാണ് ബ്ലേഡ്?” എസ്എഫ്ഐയുടെ ആരോപണങ്ങളെ പൂർണ്ണമായും തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ്’ വിവാദത്തിൽ എസ്എഫ്ഐ ഉന്നയിച്ച ആരോപണങ്ങളെ പൂർണ്ണമായും തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. മാർച്ചിലേക്ക് ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് കൃത്യമായി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി

 

 തിരുവനന്തപുരം : എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ്’ വിവാദത്തിൽ എസ്എഫ്ഐ ഉന്നയിച്ച ആരോപണങ്ങളെ പൂർണ്ണമായും തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. മാർച്ചിലേക്ക് ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് കൃത്യമായി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ക്രമസമാധാന പാലനത്തിനായി കയ്യിൽ ലാത്തിയും തോക്കുമുള്ള പൊലീസുകാർക്ക് എന്തിനാണ് ബ്ലേഡിന്റെ ആവശ്യമെന്നും ചോദിച്ചു. സമരത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തുമാറ്റാനാണ് ബ്ലേഡ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചാണ് വൻ അക്രമത്തിലും സംഘർഷത്തിലും കലാശിച്ചത്. സമരത്തിനിടെ തടയാൻ ശ്രമിച്ച പൊലീസുകാരെ പ്രവർത്തകർ ക്രൂരമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കുകയും ചെയ്തതായി എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. “ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാം” എന്ന് പറഞ്ഞ് പ്രവർത്തകർ തങ്ങളെ ആക്ഷേപിച്ചതായും, സമരക്കാർ കരുതിക്കൂട്ടിക്കൊണ്ടുവന്ന ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചതായും എഫ്ഐആറിലെ ഗുരുതരമായ പരാമർശങ്ങളിൽ പറയുന്നു.