രാജ്യസഭാ സീറ്റ് തര്‍ക്കം ; ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് സിപിഐഎം
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് ആരംഭിക്കും.
Jun 6, 2024, 07:13 IST
എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് സിപിഐഎം. കേരള കോണ്‍ഗ്രസ് എമ്മുമായി സിപിഐഎം ഉടന്‍ ചര്‍ച്ച നടത്തും. കോട്ടയത്ത് പരാജയപ്പെട്ടതോടെ പാര്‍ലമെന്റില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ആവശ്യം.
നാളെ നടക്കുന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാകും ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുക. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് ആരംഭിക്കും.
രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ച് സിപിഐ രംഗത്തെത്തിയിരുന്നു.