കണ്ണൂരിൽ ക്രിമിനൽ കേസുകളിലെ പ്രതികളെ സ്ഥാനാർത്ഥികളായി ഇറക്കി സി.പി.എം ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ കൊള്ള കേസിൽ അന്വേഷണം എത്തി നിൽക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതിൽപ്പടിക്കലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

കണ്ണൂർ : ശബരിമല സ്വർണ കൊള്ള കേസിൽ അന്വേഷണം എത്തി നിൽക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതിൽപ്പടിക്കലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഞങ്ങൾ അന്നേ ഈ കാര്യത്തിൽ കേന്ദ്ര അന്വേഷണം വേണമെന്ന് പറഞ്ഞവരാണ്. പത്മകുമാറിനെ പുറത്താക്കാതെ സി.പി.എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുവരുന്നതിനാലാണ് ശബരിമല സ്വർണ്ണ കൊള്ളയിൽ പോറ്റിക്ക് മാത്രമേ പങ്കുള്ളുവെന്ന് പറയാൻ കഴിയില്ല. 

ഈ കാര്യത്തിൽ കേന്ദ്ര ഏജൻസി അന്വേഷിച്ചു കുറ്റക്കാർ ആരായാലും ജയിലിൽ അടക്കണമെന്നുള്ളതാണ് ബി.ജെ.പിയുടെ നിലപാട്. ഇനിയിങ്ങനെ ഒരു കൊള്ള നടത്താൻ ആർക്കും ധൈര്യം തോന്നരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലോകത്തിൽ എല്ലാവരും വരുന്ന ക്ഷേത്രമാണത്. അവിടെ വീഴ്ച്ച പറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതൊരു വീഴ്ച്ചയല്ല കൊള്ളയാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.