'രാജ്ഭവന്‍ പൊതുസ്ഥലം; വര്‍ഗീയത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരടയാളവും ഉപയോഗിക്കാന്‍ പാടില്ല'; എം വി ഗോവിന്ദന്‍

സെക്രട്ടറിയേറ്റിലേക്കും നിയമസഭയിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് ഞങ്ങള്‍ പോയാല്‍ എങ്ങനെയിരിക്കും

 

പൊതുയിടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരടയാളവും ഉപയോഗിക്കാന്‍ പാടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

രാജ്ഭവനിലെ ചിത്ര വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍മാരെ യഥാര്‍ത്ഥത്തില്‍ പിന്‍വലിക്കണമെന്നാണ് നിലപാടെന്ന് അദേഹം പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഈ വിഷയത്തില്‍ രണ്ട് അഭിപ്രായമില്ല. രാജ്ഭവന്‍ പൊതുസ്ഥലമാണ്. പൊതുയിടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരടയാളവും ഉപയോഗിക്കാന്‍ പാടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിലേക്കും നിയമസഭയിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് ഞങ്ങള്‍ പോയാല്‍ എങ്ങനെയിരിക്കും. ആ കൊടിപിടിച്ച് പുഷ്പാര്‍ച്ചന നടത്തണംഎന്ന് പറഞ്ഞാല്‍ അസംബന്ധമല്ലേയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംബന്ധിച്ചും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. യുഡിഎഫിന് വികസനത്തെ കുറിച്ച് മിണ്ടാന്‍ ആകുന്നില്ലെന്ന് അദേഹം വിമര്‍ശിച്ചു.