സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും; ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
Sep 18, 2026, 15:14 IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ലെല്ലോ മുന്നറിയിപ്പുള്ളത്.
ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.