കേരളത്തിൽ തുലാവർഷ തുടക്കത്തിലും മഴയിൽ കുറവ്

സം​സ്ഥാ​ന​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് (ഇ​ട​വ​പ്പാ​തി) പി​ന്നാ​ലെ ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച തു​ലാ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ വാ​ര​ത്തി​ലും മ​ഴ​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.  

 

  മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് (ഇ​ട​വ​പ്പാ​തി) പി​ന്നാ​ലെ ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച തു​ലാ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ വാ​ര​ത്തി​ലും മ​ഴ​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ൽ പൊ​തു​വെ 25 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഈ ​കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട 58 മി​ല്ലി​മീ​റ്റ​ർ മ​ഴ​ക്ക് പ​ക​രം 43.7 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

തു​ലാ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ് സാ​ധാ​ര​ണ​യു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. ജി​ല്ല​യി​ൽ ല​ഭി​ക്കേ​ണ്ട 64.7 മി​ല്ലി​മീ​റ്റ​റി​ന് പ​ക​രം 103.2 മി​ല്ലി​മീ​റ്റ​ർ മ​ഴ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്തു. 60 ശ​ത​മാ​നം കൂ​ടു​ത​ൽ. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ മ​ഴ​യി​ൽ വ​ൻ​കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​യ​നാ​ട്ടി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട മ​ഴ​യേ​ക്കാ​ൾ 64 ശ​ത​മാ​ന​വും ക​ണ്ണൂ​രി​ൽ 70 ശ​ത​മാ​ന​വും മ​ഴ കു​റ​ഞ്ഞു. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കാ​സ​ർ​കോ​ട്, കൊ​ല്ലം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും സാ​ധാ​ര​ണ​യേ​ക്കാ​ൾ കു​റ​ഞ്ഞ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. കോ​ട്ട​യം, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും മാ​ഹി​യി​ലും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ​ദ്വീ​പി​ൽ ഈ ​കാ​ല​യ​ള​വി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചു. സെ​പ്റ്റം​ബ​ർ 30ഓ​ടെ അ​വ​സാ​നി​ച്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ സീ​സ​ണി​ൽ കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും സാ​ധാ​ര​ണ​യേ​ക്കാ​ൾ കു​റ​വ് മ​ഴ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ തു​ലാ​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ഴും പ​ത്ത​നം​തി​ട്ട ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ മ​ഴ പ്ര​തീ​ക്ഷി​ച്ച​ത്ര ല​ഭി​ക്കാ​ത്ത​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. തു​ലാ​വ​ർ​ഷം ശ​ക്തി​യാ​ർ​ജി​ക്കു​മ്പോ​ൾ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ മ​ഴ​യു​ടെ തോ​തി​ൽ മാ​റ്റ​മു​ണ്ടാ​കു​മോ എ​ന്നാ​ണ് ഇ​നി വി​ല​യി​രു​ത്തേ​ണ്ട​ത്.