സംസ്ഥാനത്ത് മഴ ;രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു . കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്
Sep 25, 2024, 14:55 IST
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു . കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്.
അടുത്ത ഏഴു ദിവസം വരെ മഴ തുടരുമെന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.