സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്;  അടുത്ത നാലു ദിവസം മഴ കനക്കും, 5 ജില്ലകളില്‍ ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍ 1ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബര്‍ 2ന് ഇടുക്കിയിലും 4ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

 

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍ 1ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബര്‍ 2ന് ഇടുക്കിയിലും 4ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ മഴ സാധ്യത പ്രവചിച്ച ജില്ലകളില്‍ മഞ്ഞ (Yellow) അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.