സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരും

 

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മോച്ച ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 130 കിലോമീറ്റർ വരെയാകാം.

വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഇന്ന് അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിന്‍റെ ഫലമായി അഞ്ചു ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട,ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തായി നല്ല മഴ ലഭിക്കുകയാണ്.