മഴ ശക്തം ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

രാത്രി സമയങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കുക.

 

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

സംസ്ഥാനത്ത് മഴ ശക്തം. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.  

രാത്രി സമയങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കുക. കടല്‍ അതീവ ക്ഷുഭിതമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.