മഴ ശക്തം ; നാളെ എട്ടു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

സംസ്ഥാനത്ത് നാളെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. നേരത്തേ നാളെ പത്ത് ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റുകയായിരുന്നു. ചൊവ്വ , ബുധന്‍ തീയതികളില്‍ മഴയുടെ തീവ്രത കുറയും. 

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴമുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി തൃശൂര്‍ ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കൂട്ടനാട് താലൂക്കുകളിലുമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.