വടക്കൻ കേരളത്തിൽ മഴ കനക്കുന്നു

 സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് (ജൂലൈ 18) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് (ജൂലൈ 18) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.

മുന്നറിയിപ്പുകൾ ഇങ്ങനെ

    യെല്ലോ അലർട്ട്: ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും (ജൂലൈ 19) ഇതേ ജില്ലകൾക്കൊപ്പം വയനാട്ടിലും യെല്ലോ അലർട്ട് തുടരും.
    ഇടിമിന്നലിന് സാധ്യത: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30 മുതൽ 40 കി.മീ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.