സ്റ്റേഷനുകളില്‍ ഡെലിവറി സേവനം ഒരുക്കാന്‍ റെയില്‍വേ
യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്കുകളിലോ എത്തിച്ചുനല്കാന് സതേണ്‍ റെയില്‍വേ പദ്ധതിയിടുന്നു.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ആപ്പ് വഴിയുള്ള ഡെലിവറി സേവനം വ്യാപിപ്പിക്കാന്‍ സതേണ്‍ റെയില്‍വേ ലക്ഷ്യമിടുന്നത്.
കൊല്ലം: യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്കുകളിലോ എത്തിച്ചുനല്കാന് സതേണ്‍ റെയില്‍വേ പദ്ധതിയിടുന്നു.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി നിലവില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് പുറമെയാണ് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ആപ്പ് വഴിയുള്ള ഡെലിവറി സേവനം വ്യാപിപ്പിക്കാന്‍ സതേണ്‍ റെയില്‍വേ ലക്ഷ്യമിടുന്നത്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്, ക്വിക്ക്-കൊമേഴ്സ് ദാതാക്കള്‍ എന്നിവയിലൂടെ യാത്രക്കാര്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ യാത്രയ്ക്കിടയില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഈ പദ്ധതി സഹായിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജങ്ഷന്, കായംകുളം ജങ്ഷന്, ചെങ്ങന്നൂര്‍, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്, ആലുവ, തൃശൂര്‍ എന്നീ 10 സ്റ്റേഷനുകളാണ് തിരുവനന്തപുരം ഡിവിഷനില്‍ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കോഴിക്കോട്, പാലക്കാട് ജങ്ഷന്, കണ്ണൂര്‍, ഷൊര്‍ണൂര്‍, കാസര്‍കോട്, തലശ്ശേരി, തിരൂര്‍, വടകര, പയ്യന്നൂര്‍, കൊയിലാണ്ടി, ഒറ്റപ്പാലം എന്നീ 11 സ്റ്റേഷനുകളാണ് പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാരുടെ ആവശ്യാനുസരണം സാധനങ്ങള്‍ ട്രെയിനുകളില്‍ നേരിട്ട് എത്തിച്ചുനല്കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. യാത്ര കഴിഞ്ഞ് സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈപ്പറ്റാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി ഈ കിയോസ്കുകള്‍ പ്രത്യേക ഡെലിവറി പോയിന്റുകളായും പ്രവര്‍ത്തിക്കും.