കായംകുളം-തിരുവനന്തപുരം റൂട്ടിൽ മൂന്നാം റെയിൽവേ ട്രാക്ക് വരുന്നു

കായംകുളം-തിരുവനന്തപുരം സെക്ഷനിൽ മൂന്നാമതൊരു റെയിൽവേ ട്രാക്ക് കൂടി നിർമ്മിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. വ്യക്തമാക്കി. നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമതൊരു പുതിയ ലൈൻ കൂടി നിർമ്മിക്കുന്നതിന് റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു.

 

 കൊല്ലം: കായംകുളം-തിരുവനന്തപുരം സെക്ഷനിൽ മൂന്നാമതൊരു റെയിൽവേ ട്രാക്ക് കൂടി നിർമ്മിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. വ്യക്തമാക്കി. നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമതൊരു പുതിയ ലൈൻ കൂടി നിർമ്മിക്കുന്നതിന് റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായുള്ള ഫൈനൽ ലൊക്കേഷൻ സർവേ കായംകുളം-തിരുവനന്തപുരം സെക്ടറിൽ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായുള്ള ഭൂമിശാസ്ത്രപരമായ സർവേയും ട്രാഫിക് സർവേയും പൂർണ്ണമായി പൂർത്തീകരിച്ചിട്ടുണ്ട്. പുതിയ പാത എങ്ങനെയൊക്കെ കടന്നുപോകണം എന്നത് സംബന്ധിച്ച വിശദമായ അലൈൻമെൻ്റ് രൂപവത്കരണം നിലവിൽ അന്തിമഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി അന്തിമ അനുമതിക്കായി റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചു.