റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ: തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ പ്രത്യേക ട്രയിൻ - ദക്ഷിണ റെയിൽവേ

തിരുവനന്തപുരത്തും കൊല്ലത്തും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ  നടക്കുന്നതിനാൽ, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

 

ചെന്നൈ: തിരുവനന്തപുരത്തും കൊല്ലത്തും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ  നടക്കുന്നതിനാൽ, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

ഇന്ന് നവംബർ 24 ഞായർ മുതൽ 28 വ്യാഴം വരെ ആയിരിക്കും പ്രത്യേക ട്രയിൻ സർവീസ്. രാത്രി 9.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി ( നമ്പർ 06065) അന്നേ ദിവസം രാത്രി 10.40ന് നാഗർകോവിൽ ജംഗ്ഷനിൽ എത്തും. പ്രത്യേക ട്രയിൻ നമ്പർ 06066 , നവംബർ 25 തിങ്കൾ മുതൽ 29 വെള്ളിയാഴ്ച വരെ പുലർച്ചെ 2 മണിക്ക് നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം 3.25 ന് തിരുവനന്തപുരത്തെത്തും.