എസ്‌ഐടി കസ്റ്റഡിയില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പ് തുടങ്ങി
പല ചോദ്യങ്ങള്‍ക്കും രാഹുലിന്റെ മറുപടി ചിരി മാത്രമാണ്
മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും പാസ്സ്വേര്‍ഡുകള്‍ നല്‍കാന്‍ തയ്യാറായില്ല
ബലാത്സംഗ കേസില്‍ എസ്‌ഐടി കസ്റ്റഡിയില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പ് തുടങ്ങി. ബലാത്സംഗം നടന്നെന്ന് പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലിലാണ് ആദ്യ തെളിവെടുപ്പ്. എംഎല്‍എയെ പാലക്കാട് എത്തിച്ചും തെളിവെടുപ്പ് നടത്തും. രാഹുല്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് വിമുഖത കാണിക്കുന്നുമെന്നുമാണ് റിപ്പോര്‍ട്ട്.
പല ചോദ്യങ്ങള്‍ക്കും രാഹുലിന്റെ മറുപടി ചിരി മാത്രമാണ്. ഇന്നും മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും പാസ്സ്വേര്‍ഡുകള്‍ നല്‍കാന്‍ തയ്യാറായില്ല.
യുവതിയുടെ പരാതിയില്‍ സൂചിപ്പിക്കുന്ന ഫ്‌ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയില്‍ നല്‍കിയത്. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്.