"ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ"; കെ.ബി. ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ്പും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
Mar 9, 2026, 18:24 IST
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. "ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ" എന്ന് രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ്പും ഒപ്പം പങ്കുവച്ചിട്ടുണ്ട്.ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. പാലക്കാട് ഐവിഎഫും അബോർഷനും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു.
ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങൾ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്. പാലക്കാട് ഡോക്ടർമാർക്ക് പണിയില്ലാതായി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണെന്നാണ് രാഹുൽ പങ്കുവെച്ച ക്ലിപ്പിൽ ഗണേഷ്കുമാർ പറയുന്നത്.