രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ കാൻസറാണ്,സതീശൻ രാജി ആവശ്യപ്പെടണം : പി.വി അൻവർ
Aug 24, 2025, 11:29 IST
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ കാൻസറാണെന്ന് നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവർ. രാഹുലിന്റെ രാജി വി.ഡി സതീശൻ ആവശ്യപ്പെടണമെന്നും അൻവർ ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ ആരോപണം പോലയല്ല രാഹുലിന്റേത്. മുമ്പ് പലപ്പോഴും നേതാക്കൾക്കെതിരെ ആരോപണം ഉയരുകയും പിന്നീട് അതിൽ കഴമ്പില്ലെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, രാഹുലിന്റെ കാര്യത്തിൽ നിരവധി സ്ത്രീകളാണ് ആരോപണം ഉയർത്തിയതെന്ന് പി.വി അൻവർ പറഞ്ഞു.
പിണറായി വിജയൻ സർക്കാർ എം.എൽ.എമാരെ സംരക്ഷിച്ചത് പോലെ കോൺഗ്രസ് ചെയ്യരുതെന്നും പി.വി അൻവർ പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് അവർക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പി.വി അൻവർ വ്യക്തമാക്കി.