കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മണ്ഡലത്തിലെത്തി
കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ എത്തിയത്.
പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം വിവാദങ്ങളിൽ ഉൾപ്പെട്ട പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലെത്തി. കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ എത്തിയത്. രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തില്‍ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് വിവരം.