രാഹുലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ല; മാങ്കൂട്ടത്തിലിന് ബി.ജെ.പി ഭീഷണി

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി ബി.ജെ.പി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ പറഞ്ഞു

 

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി ബി.ജെ.പി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണി മുഴക്കി. 

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നൽകാനുള്ള നീക്കം വിവാദമായ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.

നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് പ്രവർത്തകർ അലങ്കോലപ്പെടുത്തിയിരുന്നു. തുടർന്ന് ജില്ലാ കോൺഗ്രസ് ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു. കാല് കുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. തുടർന്ന് ജില്ലാ പോലീസിന് എം.എൽ.എ പരാതി നൽകിയിരുന്നു.