രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടു ; തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന
രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Updated: Nov 28, 2025, 07:54 IST
എംഎല്‍എ ഓഫീസ് ഇന്നും പൂട്ടിയ നിലയിലാണ്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എ പാലക്കാട് വിട്ടത്. രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എംഎല്‍എ ഓഫീസ് ഇന്നും പൂട്ടിയ നിലയിലാണ്.
യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയെന്നാണ് സൂചന.