പന്തീരങ്കാവ് കേസിലെ യുവതിക്ക് വീണ്ടും മര്‍ദനമേറ്റ സംഭവം; ഭര്‍ത്താവ് രാഹുല്‍ കസ്റ്റഡിയില്‍
വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ രാഹുലിന്റെ ഭാര്യ എറണാകുളം വടക്കന്‍ പറവൂര്‍ നൊച്ചിത്തറ സ്വദേശി നീമയെ(26) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ രാഹുലിനെ പാലാഴിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയാണ് നീമയെ ആംബുലന്‍സില്‍ എത്തിച്ചത്. യുവതിയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ട്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആശുപത്രിയിലെത്തിയത്
പരാതിയില്ലെന്നും എറണാകുളത്ത് നിന്ന് മാതാപിതാക്കള്‍ എത്തിയാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ സൗകര്യം നല്‍കണമെന്നുമാണ് യുവതി പോലീസിനോട് ആവശ്യപ്പെട്ടത്. ഏറെ വിവാദമായതാണ് പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്. പരാതി നല്‍കിയ യുവതി തന്നെ പിന്നീട് മൊഴി മാറ്റുകയും പരാതിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.