'എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ലെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ; മോദിയെ ആലിംഗനം ചെയ്യാന്‍ ഒരു മടിയുമില്ലല്ലോയെന്ന് എ എ റഹീം

നിങ്ങള്‍ക്കൊപ്പം 'ഇന്ത്യ' പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാര്‍ട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്' എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ എ എ റഹീം ചോദിച്ചിരിക്കുന്നത്.

 

നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല

 മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് എ എ റഹീം എംപി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി എന്നും ആ മോദിയെ ആലിംഗനം ചെയ്യാന്‍ താങ്കള്‍ക്ക് ഒരു മടിയുമില്ലേ എന്നും റഹീം ചോദിച്ചു. ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന , മതേതരത്വത്തിന് വേണ്ടി പോരാടുന്ന ഇന്‍ഡ്യാ സഖ്യത്തിലെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാന്‍ കഴിയിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണെന്നും എ എ റഹീം ഫേസ്ബുക്കിലൂടെ ചോദിച്ചു.

'എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ല. അദ്ദേഹവുമായി സജീവമായ ഒരു രാഷ്ട്രീയ പോരാട്ടം നിലവിലുണ്ട് എന്ന് രാഹുല്‍ ഗാന്ധി. അപ്പോള്‍ നിങ്ങള്‍ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീറെഴുതിക്കൊടുക്കുന്ന, സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി. ആ നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല! എന്നാല്‍, ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന, മതേതരത്വത്തിന് വേണ്ടി പോരാടുന്ന, നിങ്ങള്‍ക്കൊപ്പം 'ഇന്ത്യ' പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാര്‍ട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്' എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ എ എ റഹീം ചോദിച്ചിരിക്കുന്നത്.

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
'എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ല. അദ്ദേഹവുമായി സജീവമായ ഒരു രാഷ്ട്രീയ പോരാട്ടം നിലവിലുണ്ട്.'

- രാഹുല്‍ ഗാന്ധി

?അപ്പോള്‍ നിങ്ങള്‍ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ?

?ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീറെഴുതിക്കൊടുക്കുന്ന, സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി.

ആ നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല!

?എന്നാല്‍, ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന , മതേതരത്വത്തിന് വേണ്ടി പോരാടുന്ന,നിങ്ങള്‍ക്കൊപ്പം 'ഇന്ത്യ' പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാര്‍ട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്???