രാഹുല്‍ഗാന്ധിയുടെ കര്ഷകസംവാദ പരിപാടി നാളെ കണ്ണൂരില്‍
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കർഷക സംവാദ പരിപാടി നാളെ കണ്ണൂരില്‍ നടക്കും. പേരാവൂർ തുണ്ടിയില്‍ വച്ചാണ് കർഷകരുമായി ആശയവിനിമയം നടത്തുക.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധി കർഷകരുമായി നേരിട്ട് സംവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Feb 25, 2026, 10:44 IST
കാർഷിക രംഗത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
കണ്ണൂർ: നിനിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് സംസ്ഥാനം നീങ്ങവേ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദർശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദർശനം. മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം സന്ദർശനവും.
രാഹുല്‍ ഗാന്ധിയുടെ കർഷക സംവാദ പരിപാടി നാളെ കണ്ണൂരില്‍ നടക്കും. പേരാവൂർ തുണ്ടിയില്‍ വച്ചാണ് കർഷകരുമായി ആശയവിനിമയം നടത്തുക.കാർഷിക രംഗത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കർഷകർക്കൊപ്പം സംരഭകരും തൊഴിലാളികളും വിദ്യാർഥികളും സംഘടനാ പ്രതിനിധികളും സംവാദത്തില്‍ പങ്കെടുക്കും. പേരാവൂർ നിയോജക മണ്ഡലത്തില്‍ നിന്നുള്ളവർക്കാണ് ലോക്സഭാ പ്രതിപക്ഷ നേതാവുമായുളള കൂടിക്കാഴ്ചയ്ക്ക് അവസരം.