തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോടെത്തും
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും
Mar 25, 2026, 06:13 IST
ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുല്‍ഗാന്ധി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുപോവുക.
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. കോഴിക്കോട് ബീച്ചില്‍ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുല്‍ഗാന്ധി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുപോവുക.
അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും. ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്കാണ് പരിപാടി. ശേഷം കോങ്ങാട് യുഡിഎഫ് കണ്‍വെന്‍ഷനും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.