രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം ; ആർ. ശ്രീലേഖയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം

 ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം. മാവേലിക്കര കോടതിയുടേതാണ് നടപടി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നൽകിയ ക്രിമിനൽ മാനനഷ്ട ഹർജിയിലാണ് മാവേലിക്കര കോടതി നോട്ടീസ് അയച്ചത്.

 

 കൊല്ലം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം. മാവേലിക്കര കോടതിയുടേതാണ് നടപടി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നൽകിയ ക്രിമിനൽ മാനനഷ്ട ഹർജിയിലാണ് മാവേലിക്കര കോടതി നോട്ടീസ് അയച്ചത്.

ഒക്ടോബർ 14-ന് പുനലൂരിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവേയായിരുന്നു വിവാദ പരാമർശം. “മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത്” എന്നായിരുന്നു ശ്രീലേഖയുടെ പ്രസംഗം. സംഭവത്തിൽ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി പുനലൂർ പോലീസ് മുൻപ് തന്നെ ബി.എൻ.എസ് 192-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.