യുഡിഎഫ് ക്യാമ്പിന് ആവേശമുയര്‍ത്താന്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയില്‍

 പത്തനംതിട്ട : യുഡിഎഫ് ക്യാമ്പിന് ആവേശമുയര്‍ത്താന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. പത്തനംതിട്ടയിലും കോട്ടയത്തും നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ഇന്ന് രാവിലെ പത്തനംതിട്ടയിലെ പരിപാടികളിലാണ് പങ്കെടുക്കുക. 
 
രാവിലെ 11.30-ന് അടൂരില്‍ റോഡ് ഷോ നടത്തും. 12.15-ന് അടൂരില്‍ തന്നെ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനായി രാഹുല്‍ ഗാന്ധി വോട്ടഭ്യര്‍ത്ഥിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് പത്തനംതിട്ടയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. പത്തനംതിട്ടയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായാണ് രാഹുല്‍ വോട്ട് അഭ്യര്‍ത്ഥിക്കുക.