കേരളത്തിലെ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറി, യഥാർത്ഥ ഇടതുപക്ഷക്കാരുടെസ്ഥാനം കോൺഗ്രസ് വേദിയിലാണെന്ന് കണ്ണൂരിൽ തെളിഞ്ഞു, കേരളത്തിൽ ബി.ജെ.പി -സി.പി.എം ഡീലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി
യഥാർത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോൺഗ്രസിൻ്റെ ഈ വേദിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി'കണ്ണൂർ പൊലിസ് മൈതാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
കണ്ണൂർ : യഥാർത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോൺഗ്രസിൻ്റെ ഈ വേദിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി'കണ്ണൂർ പൊലിസ് മൈതാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കേരളത്തിലെസിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാർത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോർപ്പറേറ്റ് പാർട്ടികളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സിപിഎം യഥാർത്ഥ ഇടതുപക്ഷമല്ലാതെയായെന്നതിൻ്റെ തെളിവാണ് കണ്ണൂരിലെ രണ്ട് ഇടത് നേതാക്കൾ ഇവിടെയു.ഡി.എഫ് സ്ഥാനാത്ഥികളായി വേദിയിലിരിക്കുന്നത്. രണ്ട് മുതിർന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവർ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവർ ഉൾപ്പെടെ കണ്ണൂരിലെ 11 യു.ഡി എഫ് സ്ഥാനാർത്ഥികളെ വേദിയിലിരുത്തിയാണ് രാഹുൽ ഗാന്ധി സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചത്.
ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. കേരളത്തിൽ എത്തിയാൽ പ്രധാനമന്ത്രി ശബരിമല സ്വർണ കൊള്ള വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വർണം സിപിഎം മോഷ്ടിച്ചു. ഹിന്ദുവിൻറെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വിജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ബിജെപിക്ക് സിപിഎമ്മിനെ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക രാഷ്ട്രീയത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രം പാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. മോദി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും നിയന്ത്രിക്കുന്നു. കേരളത്തിൽ വന്നാൽ പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാറില്ല മുഖ്യമന്ത്രി മോദിയെയും വിമർശിക്കാറില്ല കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി - സി.പി.എം ഡീലുണ്ട്. കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആർക്കും അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസാണ് അദാനി . ബിജെപിക്ക് ഫണ്ട് നൽകുന്നത് അദാനിയാണ് രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുകയാണ് അദാനി . വെറുമൊരു ബിസിനസുകാരൻ മാത്രമല്ല ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിരവധി കേസുകളിലെ പ്രതി കൂടിയാണ് തന്നെ പാർലമെൻ്റിൽ അദാനിക്കെതിരെ സംസാരിക്കാൻ അനുവദിച്ചില്ല. പ്രധാനമന്ത്രി ലോക്‌സഭയിൽ വരാതെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു. അദാനിയെ വിമർശിച്ചതിന് തൻ്റെ വസതി ഒഴിപ്പിച്ചു. മുപ്പതോളം കേസുകൾ തനിക്കെതിരെയുണ്ട്. ബി.ജെ.പി സർക്കാർ വേട്ടയാടുന്ന തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി വിമർശിക്കുന്നതെന്നും ബി.ജെ.പിയെയോ, കേന്ദ്ര സർക്കാരിനെയോ ഒരക്ഷരം പറയാൻ കേരളത്തിലെ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹു ഗാന്ധി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായ വി. കുഞ്ഞികൃഷ്ണൻ ,ടി.കെ ഗോവിന്ദൻ എന്നിവരുൾപ്പെടെ പതിനൊന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും രാഹുൽ ഗാന്ധി ഷാൾ അണിയിച്ചു കൈ പിടിച്ചുയർത്തി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അദ്ധ്യക്ഷനായി. കെ.സി വേണു ഗോപാൽ എം.പി കെ. സുധാകരൻ എം.പി, അബ്ദുറഹ്മാൻ കല്ലായി, റിജിൽ മാക്കുറ്റി തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി അധ്യക്ഷൻമാർട്ടിൻ ജോർജ് സ്വാഗതവും പി.ടി മാത്യു നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധി കണ്ണൂർ വിമാനതാവളത്തിലെത്തിയത്.