ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആറിന് ശേഷം വോട്ടർമാരെ പുറത്താക്കിയ സംഭവം ; തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആറിന് ശേഷം വോട്ടർമാരെ പുറത്താക്കിയ സംഭവത്തിൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​യും ബി.​​​ജെ.​പി​യേ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

 

 ന്യൂ​ഡ​ൽ​ഹി: ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആറിന് ശേഷം വോട്ടർമാരെ പുറത്താക്കിയ സംഭവത്തിൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​യും ബി.​​​ജെ.​പി​യേ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ വോ​ട്ടു​ചോ​രി ആ​യോ​ഗ് എ​ന്ന വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം, ബി.​ജെ.​പി​യും ‘വോ​ട്ട് ചോ​രി ആ​യോ​ഗും’ ത​ന്ത്ര​ങ്ങ​ൾ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​ന്തു​വി​ല​കൊ​ടു​ത്തും ബി.​ജെ.​പി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും എ​ക്സി​ൽ കു​റി​ച്ചു. ‘വോ​ട്ടു​ചോ​രി’​യു​​ടെ പി​ൻ​ബ​ല​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ർ​ക്കാ​റി​ന് ജ​നം വ​ലി​യ വി​ല ക​ൽ​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ല നിന്ന് 2.06 കോടി പേ​രാ​ണ് എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക്ക് ശേ​ഷം പു​റ​ത്താ​യ​ത്. സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം നി​ല​വി​ലെ ക​ര​ട് പ​ട്ടി​ക​യി​ൽ 7.71 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

ഇ​തി​ൽ 3.95 കോ​ടി പു​രു​ഷ​ന്മാ​രും 3.75 കോ​ടി സ്ത്രീ​ക​ളും 3,087 മൂ​ന്നാം​ലിം​ഗ​ക്കാ​രു​മാ​ണ്. ആ​കെ 2,06,88,487 പേ​രു​ടെ എ​ന്യു​മ​റേ​ഷ​ൻ ഫോ​മു​ക​ൾ ശേ​ഖ​രി​ക്കാ​നാ​യി​ല്ല. ഇ​വ​രി​ൽ വി​ലാ​സ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​ർ, മ​രി​ച്ച​വ​ർ, താ​മ​സം മാ​റി​യ​വ​ർ, മ​റ്റൊ​രി​ട​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ, ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ൻ​ട്രി​ക​ളു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ണ്ട്. എ​ന്യൂ​മ​റേ​ഷ​ൻ ഫോ​റം പൂ​രി​പ്പി​ച്ച് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​വ​രും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഡൽഹിയിൽ 47.56 ലക്ഷം പേരും കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായിരുന്നു.