ആര്‍ ശ്രീലേഖ രാജി പിന്‍വലിച്ചേക്കും

നേരത്തെ മേയര്‍ക്ക് രാജി സമര്‍പ്പിച്ചെങ്കിലും നഗരസഭ സെക്രട്ടറിക്ക് രാജി കത്ത് നല്‍കിയിരുന്നില്ല.

 

നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിക്കുന്നത് തടയാനാണ് ബിജെപി നേതൃത്വം നിലവില്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ആര്‍. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിന്‍വലിച്ചേക്കുമെന്ന് സൂചന. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാജി പ്രഖ്യാപിച്ചു പങ്കുവെച്ച സന്ദേശം ഇവര്‍ ഡിലീറ്റ് ചെയ്തു. ബിജെപി നേതൃത്വത്തിന്റെ ശക്തമായ അനുനയ നീക്കങ്ങളെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റമെന്നാണ് വിവരം. നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിക്കുന്നത് തടയാനാണ് ബിജെപി നേതൃത്വം നിലവില്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ആര്‍. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

നേരത്തെ മേയര്‍ക്ക് രാജി സമര്‍പ്പിച്ചെങ്കിലും നഗരസഭ സെക്രട്ടറിക്ക് രാജി കത്ത് നല്‍കിയിരുന്നില്ല. സെപ്റ്റംബര്‍ 30-നാണ് താന്‍ സ്വകാര്യ കാരണങ്ങളാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നതായി വി.വി. രാജേഷിന് കത്ത് നല്‍കിയതെന്നും, അതിന്റെ പകര്‍പ്പ് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നും ശാസ്തമംഗലം വാര്‍ഡ് ഗ്രൂപ്പില്‍ രാവിലെ 11.52-ഓടെയാണ് അവര്‍ സന്ദേശമയച്ചത്. പ്രദേശവാസികള്‍ നല്‍കിയ പിന്തുണക്ക് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശം.

സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ, പോലീസില്‍ നിന്ന് ഡിജിപി റാങ്കില്‍ വിരമിച്ച ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച ഇവര്‍ക്കായി മേയര്‍ പദവി നല്‍കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം താല്പര്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ അത് നടന്നിരുന്നില്ല. അതിനുശേഷം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.